ചുളിവുകൾ

മുറ്റത്തെ ഉന്തുവണ്ടിയും  ഇസ്തിരി പെട്ടിക്കടിയിൽ ഞെളിപിരി കൊണ്ട് നടു നിവർത്തുന്ന വസ്ത്രങ്ങളും ആ ചെറിയ വീടും ഇന്നില്ല.   പകരം വർഷത്തിൽ ഒരിക്കൽ നാട്ടിൽ വരുമ്പോൾ  താമസിക്കാനുള്ള ഒരു അയ്യായിരം സ്ക്വയർ ഫീറ്റ് മണിമാളിക അവിടെ ഉയർന്നു. എന്നും നിങ്ങൾക്ക് തിരക്കായിരുന്നു. എങ്ങോ ഓടി എത്താൻ വെമ്പുന്ന ആളുകൾ സ്വന്തം കുട്ടികളെ വളർത്തുന്നത് മുതൽ  ഔട്ട് സോഴ്സ് ചെയ്യുന്ന ഈ യുഗത്തിൽ എന്റെ സൗന്ദര്യവൽക്കരണം  നിങ്ങളെ ഏല്പിച്ചു. തിരക്കുകളുടെ അലസതയുടെ, അഹങ്കാരത്തിന്റെ കഥ പറയുന്ന പാന്റും ഷർട്ടും, സാരിയുംContinue reading “ചുളിവുകൾ”