നാട്ടുനടപ്പ്

യന്ത്രം കണക്കെ പണിയെടുത്തു നല്ല കാലം കഴിഞ്ഞു. പറക്കമുറ്റിയ കുഞ്ഞുങ്ങൾ കൊത്തിപ്പിരിഞ്ഞു പറന്നകന്നു. തുണയായിരുന്നവനും കാലത്തിനു മുമ്പേ നടന്നകുന്നു. കാലുകൾ എന്നേയ്ക്കുമായി ഹർത്താൽ പ്രഖ്യാപിച്ചു. ചിന്തകൾ വാക്കുകളോട് അയിത്തം കല്പിച്ചു. കണ്ണുകൾ മുഖത്തൊരു കൗതുകവസ്തു മാത്രമായി.നല്ലതും തീയതും വേർതിരിച്ചിരുന്ന കാതുകൾ വരണ്ടു പോയി. കൈപ്പുണ്യത്തിനു തുണയായിരുന്ന രസമുകുളങ്ങൾ വറ്റിപ്പോയി. അമ്മയെ നോക്കിയിരുന്നാൽ മാസാവസാനം കിട്ടുന്ന കെട്ടിന്റെ ഘനം കുറഞ്ഞുപോകും എന്ന് തോന്നിയപ്പോൾ  കൂലിയ്ക്കാളെ വച്ചു. അമ്മയുടെ സുഖത്തേക്കാൾ നഴ്സിന്റെ സൗകര്യങ്ങൾക്ക് മുന്തൂക്കം കൊടുത്തു. നാട്ടുനടപ്പും അതാണല്ലോ. മറുപടിയില്ലാതായപ്പോൾ,Continue reading “നാട്ടുനടപ്പ്”